Saturday, November 29, 2014

ANGELS Malayalam Movie Review











പണ്ടു കോളേജിൽ പടിക്കുന്ന കാലം മുതലെ വെള്ളിയാഴ്ച ഡാഡിക്കു അറ്റൻഡൻസ്‌ ഉണ്ടാകാറില്ല.നഗരത്തിലെ എതെങ്കിലും തീയേറ്ററിൽ ആയിരിക്കും അന്നെ ദിവസം ഡാഡി.അതു കൊണ്ടു തന്നെ ഇന്നലെ കാലത്തു വീട്ടിൽ നിന്നിറങ്ങാൻ നേരം അവളും(ഡാഡിയുടെ ശ്രീമതി) കൂടെ ഇറങ്ങി.നീ എങ്ങോട്ടാണു എന്നു ചോദിക്കും മുന്നെ അവളു തിരിച്ചു ചോദിച്ചു എയ്ഞ്ചൽസ്‌ ഏതു തീയേറ്ററിൽ ആണെന്നു.ഇങ്ങനൊരു സിനിമാഭ്രാന്തി എന്നൊർത്തു ഉള്ളിൽ ചിരിച്ചു കൊണ്ടു ഞങ്ങൾ തിയേറ്ററിൽ എത്തി.
പടം തുടങ്ങുന്ന ആദ്യ ഫ്രെയിൽ തന്നെ സംവിധായകൻ നമ്മളോടു ആ സത്യം വിളിച്ചു പറയുക ആയിരുന്നു.ചുമ്മാ നേരം പോക്കിനല്ല ഞാൻ സിനിമ പിടിക്കുന്നതു എന്നു.അത്ര ഗംഭീര ഫ്രെയിം ആയിരുന്നു അതു.മഴയത്തു വില്ലനുമായുള്ള നമ്മുടെ ഇന്ദ്രന്റെ പോരാട്ടം.കാലിൽ വെടിയെറ്റ്‌ വീണ ഇന്ദ്രന്റെ പിടച്ചിലിനിടയിൽ ആ പേരു എഴുത്തി കാണിച്ചു സംവിധാനം ജീൻ മർക്കോസ്‌.

ഡാഡി പണ്ടു മുതലെ ത്രില്ലറുകളുടെ വലിയൊരു ആരാധകൻ ആണു.ഒരു നവാഗതന്റെ പോലീസ്‌ സ്റ്റോറി എന്നു പ്രതീക്ഷിച്ചു പോയ എന്നെ ജീനും കൂട്ടരും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.വളരെ വ്യത്യസ്തമായാണ് ഇതിലെ കഥപറയുന്നതു.നഗരതെ മുഴുവൻ കുഴക്കിയ ഒരു സീരിയൽ കില്ലിങ്ങിന്റെ ചുരുൾ അഴിയിക്കാൻ ശ്രമിക്കുന്ന ഹമീം ഹെദർ വില്ലനുമായുള്ള പോരാട്ടത്തിൽ പരികേൽക്കുന്നു തുടർന്നു അന്വേഷണത്തിൽ നിന്നു പിന്മാറേണ്ടി വരുന്നു.തുടർന്നു വരുന്ന ഉദ്യോഗസ്തനും കാര്യമായി ഒന്നും ചെയാനാകാതെ കേസ്‌ ഉപേക്ഷിക്കപ്പെട്ട അവസരത്തിൽ ചാനലിന്റെ റേറ്റിംഗ്‌ കൂട്ടാൻ ഹരിതാ മേനോൻ എന്ന നവ മാധ്യമ പ്രവർത്തക അവരുത് റിയാലിറ്റി പ്രോഗ്രാമിൽ ഈ കേസ്‌ ചർച്ചയ്ക്കു എടുക്കാൻ തീരുമ്മാനിക്കുന്നു..അപ്പോളാണു അയാളുടെ കടന്നു വരൽ.ഫാദർ വർഗ്ഗീസ്‌ പുണ്യാളൻ.തുടർന്നങ്ങോട്ടുള്ള സംഭവബഹുലമായാന്വേഷണ പോരാട്ടങ്ങളാണ് എയ്ഞ്ചൽസ്‌.

ഇന്റർവലിനു ബെൽ അടിച്ചപ്പോൾ പുറത്തിറങ്ങാൻ തോന്നിയില്ല.അത്ര പഞ്ചിലാണ് ആദ്യ പകുതി അവസാനിച്ചത് .ചിത്രത്തിന്റെ കഥയിലെക്കു കൂടുതൽ പറഞ്ഞു ഡാഡി നിങ്ങളുടെ ത്രില്ലിംഗ്‌ നഷ്ടപെടുത്തുന്നില്ല.തീയേറ്ററിൽ തന്നെ പോയി ഈ ത്രില്ലർ ആസ്വദിക്കണം.ജെക്സിന്റെ സംഗീതവും സുജിതിന്റെ ക്യാമ്മറയും ശ്രീജിതിന്റെ ഷാർപ്പു ഏഡിറ്റിങ്ങും ചിത്രത്തിനു മിഴിവേക്കിന്നു.കാസ്റ്റിങ്ങിലും ഒരു പാളിച്ചയും പറ്റിയിറ്റില.എന്നും തന്റെ റോൾ പെർഫക്റ്റ്‌ ആകുന്ന ഇന്ദ്രജിത്‌ നിരഞ്ഞാടിയിരിക്കുനു ഹമീം ഹെദർ ആയി.നവ മാധ്യമ പ്രവർത്തക ഹരിത മേനോൻ ആശ ശരതിന്റെ കൈകളിൽ സുരക്ഷിതയായിരുന്നു.ഡാഡിക്കു ഏറെ ഇഷ്ടമായതു ജോയ്‌ മാത്യുവിന്റെ ഫാദർ വർഗ്ഗീസ്‌ പുണ്യാളനെ ആണു.സ്ഥിരം അധോലോക കഥാപാത്രങ്ങളിലൂടെ വെറുപ്പിച്ചു കൊണ്ടിരുന്ന ജോയ്‌ മാത്യുവിനെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി ഈ ചിത്രതിലൂടെ.നല്ലൊരു സൗഹ്രദം ഈ ചിത്രതിന്റെ അണിയറയിൽ ഉണ്ടെന്നു തോന്നുന്നു.4 നിർമ്മാതാകൾ.നവാഗതരായ ഒരു കൂട്ടം സുഹൃത്തുക്കൾ.ഏന്നും നമ്മയുള്ള സ്നേഹമുള്ള ചിത്രങ്ങൾ സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർ ഈ സുഹൃത്തുകളുടെ മാലാഖയെയും സ്വീകറ്റിക്കുമെന്നു ഡാഡിക്കുറപ്പുണ്ടു.

പാവങ്ങളുടെ മെമ്മറീസ്‌,ഇന്ദ്രജിത്തിന്റെ മെമ്മറീനുള്ള മടുപടി എന്നോക്ക വിശെഷിപ്പിക്കാം എയ്ഞ്ചൽസിനെ.മെമ്മറീസ്‌ പോലെ തന്നെ ഒരു ശാന്തമായ ത്രില്ലർ ആണു ഇതും.പക്ഷെ ഈ ചിത്രം എനികും ഭാര്യക്കും ഹൃദയത്തോട്‌ ചേർത്തു നിർത്തിയത് ഇതിലെ കൊലപാതകത്തിന്റെ കാരണമാണ് .നമുക്കറിയാമെങ്കിലും അറിയണ്ട എന്നു കരുതുന്ന ചില സാമൂഹ്യ തിന്മകളിൽ ഒന്നാണ് അതു.ചിത്രം അവസാനിച്ചപ്പോൾ ഞാൻ അവളെ നോക്കി.എങ്ങനെ ഉണ്ടെന്ന മട്ടിൽ അവളുടെ കണ്ണു നിറഞ്ഞിരുന്നു.എങ്ങനെ കരയാതിരിക്കും.അവളും ഒരു അമ്മയല്ലെ...

(ഡാഡീസ്‌ കമന്റ്‌ : ധെര്യമായി തിയേറ്ററിലേക്ക് പോയിക്കൊള്ളു.പൈസ മുതലാകും.കണ്ടിരികെണ്ട ചിത്രം)